'മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, പിണറായി ബധിരനോ കുരുടനോ ആണോ?' രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരന്‍

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉന്നതർക്കെതിരെയുള്ള പീഡനപരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ബലാത്സംഗക്കെസില്‍ പ്രതിയാകാന്‍ പോകുകയാണ്. പിണറായി വിജയന്‍ രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

‘എസ്പി മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിളെന്നാണ്, എന്ത് നാടാണിത്. തന്റെ അങ്കിളാണ് മുഖ്യമന്ത്രി, പരാതി പറയാന്‍ പോയാല്‍ വെറുതെ വിടില്ലെന്നാണ് ആ സ്ത്രീയോട് പറയുന്നത്. ശരിക്കും തരിച്ചിരുന്നാണ് വാര്‍ത്ത കേട്ടത്. തന്റെ ഓര്‍മ്മയിലോ അറിവിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അറിയില്ലെന്ന് പറഞ്ഞാല്‍ എന്തിനാണ് ഒരു മുഖ്യമന്ത്രി. മുഖ്യമന്ത്രി ബധിരനോ കുരുടനോ ആണോ? മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം’, സുധാകരന്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചു.

കേരളത്തില്‍ നീതിയോ, നീതിന്യായ വ്യവസ്ഥയോ ഇല്ല. ജനങ്ങള്‍ക്ക് ഇവിടെ സമാധാനപരമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. ഭരണരംഗത്ത് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായിക്ക് സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രമാണുള്ളത്. പൊലീസുകാരുടെ തോന്ന്യാസം തേയ്ച്ചാലും മായ്ക്കാനും കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് പുറത്തു പോകണം.

ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നതുപോലെ മുഖ്യമന്ത്രിക്ക് പറ്റിയ പൊലീസുകാരാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയെ അടിച്ചു പുറത്താക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ടുവരണം. അങ്ങനെ ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു. വിവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി