മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങിയെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു.

ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങി. ഉച്ചയോടെ ഈ കുടിശ്ശികകൾ തീർത്താൽ ബാധ്യതാരഹിത സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകും. കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്.

അതേസമയം, കെ. സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കെ സുധാകരന് പിന്തുണയുമായി ഒരു കൂട്ടം അണികൾ ഇന്നലെ രാത്രി കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്ന ആവശ്യവുമായി ഡിസിസി പരിസരത്തായിരുന്നു പ്രകടനം.

Latest Stories

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി