കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍

കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയാണ്. സിപിഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ വ്യക്തിയാണ് മുരളീധരനെന്നും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പോലും ഇത്തവണ മുരളീധരന് ലഭിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോന്നിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികൾക്കെതിരെ അതാത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. കോന്നിയിൽ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വർദ്ധിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കെ. മുരളീധരന്‍ നേമത്ത് വിജയിക്കണം എന്ന് ഉദ്ദേശിച്ച് വന്നതല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിനെ സഹായിക്കാനാണ് കെ. മുരളീധരന്‍ ശ്രമിക്കുന്നത്. മുരളീധരന്‍ പണ്ടും സിപിഎമ്മിന്റെ പാളയത്തില്‍ പോയിട്ടുള്ളയാളാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നേമത്ത് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല