'മാവോയിസ്റ്റ് ഏറ്റുമുട്ടലിനു പിന്നില്‍ കേന്ദ്രത്തിന്റെ കോടികള്‍'; വെടിവെച്ച് കൊല്ലുന്നത് സംസ്‌കാരമില്ലായ്മയെന്ന് കമാല്‍ പാഷ

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് സംസ്‌കാരമില്ലായ്മയാണെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ. ഏറ്റുമുട്ടലിനു പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടയ്ക്കായി നല്‍കുന്ന കോടികളാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിക്ക് എങ്ങനെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും കമാല്‍ പാഷ പറഞ്ഞു.

“മജിസ്റ്റീരിയല്‍ അന്വേഷണം കഴിഞ്ഞു വേണം ചീഫ് സെക്രട്ടറി അഭിപ്രായം പറയാന്‍. മാവോയിസ്റ്റ് വേട്ടക്കായി ലഭിക്കേണ്ട 580 കോടി ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും. വിഷയത്തില്‍ കണ്ണടച്ചിരിക്കുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എ.ഐ.വൈ.എഫിന്റെ “മാവോയിസ്റ്റ് വേട്ടയും യു.എ.പി.എയും കേരളത്തിന് അപമാനം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമാല്‍ പാഷ. കഴിഞ്ഞ ദിവസമാണ് പാലക്കാട് മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ പൊലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്