'ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാന്‍'; പരാതിയില്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ യുവതി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയ കാര്യം യുവതി സൗത്ത്‌ലൈവിനോട് സ്ഥിരീകരിച്ചു.

ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്നായിരുന്നു യുവതിയുടെ പരാതി. ബെന്നി ബെഹനാനന്‍, ഭാര്യ, അഡ്വ പി.പി പത്മാലയന്‍ എന്നിവര്‍ക്കെതിരെയാണ് യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ് ജോസ് തെറ്റയിലിനെ കുടുക്കിയത്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകളിലൂടെ പ്രദര്‍ശിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങളില്‍ പുറത്തു വിടുമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാതിക്കാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്.

നേരത്തെ സോളാര്‍ കേസില്‍ ബെന്നി ബെഹനാനെതിരെ സരിത എസ് നായര്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. പണം നല്‍കിയതിന്റെയും ഫോണ്‍ വിളിച്ചതിന്റെയും തെളിവുകളാണ് കമ്മീഷന് കൈമാറിയത്.

Latest Stories

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍