ബാർ കോഴക്കേസിൽ മാണിക്ക് എതിരെ ഗൂഢാലോചന നടന്നു, രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്; എൽ.ഡി.എഫിന്‍റേത് രാഷ്ട്രീയ സമരം മാത്രമെന്നും ജോസ് കെ. മാണി

ബാർ കോഴ വിവാദത്തിൽ ചതിയും വഞ്ചനയും നടത്തിയത് യു.ഡി.എഫാണെന്നും  എൽഡിഎഫിന്‍റേത് രാഷ്ട്രീയസമരം മാത്രമായിരുന്നെന്നും ജോസ് കെ. മാണി. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നും ജോസ് കെ. മാണി ആരോപിച്ചു.

അതേസമയം ബാർ കേസിൽ കേരള കോണ്‍ഗ്രസിനു വേണ്ടി സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട്  പാർട്ടിയുടെ പക്കൽ ഉണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നാൽ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വിടാൻ  തീരുമാനിച്ചിട്ടില്ല.  ബാര്‍ കോഴക്കേസില്‍ മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടന്നെന്നും അതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പങ്കുണ്ടെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. പി.സി.ജോര്‍ജും ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ ഹൃദയവികാരമാണ്. മുന്നണി നേതൃത്വത്തിന്‍റെ തീരുമാനമായിരിക്കും അന്തിമം. കേരള കോൺഗ്രസിന്‍റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്‍റേത്. കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റും. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്