കൂടത്തായി കൊലപാതക പരമ്പര: പിടിയിലാകും മുമ്പ് വക്കീലിനെ ഏര്‍പ്പാടാക്കാന്‍ ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചു

കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകള്‍. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു വിളിയെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചതായി തന്നോട് ജോളി പറഞ്ഞതായും അദ്ദേഹം പൊലീസിന് മുമ്പാകെ അറിയിച്ചു.

ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇമ്പിച്ചി മൊയ്തീന്‍ പറഞ്ഞിരുന്നു. അതു തിരിച്ചു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിനായില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ