'ഒരു മാസത്തിനുള്ളില്‍ ഞങ്ങളിൽ ഒരാള്‍ കൊല്ലപ്പെട്ടേക്കാം', ജിജോ തില്ലങ്കേരിയുടെ എഫ് ബി പോസ്റ്റ്, വിവാദമായപ്പോള്‍ പിന്‍വലിച്ചു

ഒരു മാസത്തിനുള്ളില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടെക്കാമെന്ന് പറഞ്ഞ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. കൊലപാതകത്തിന്റെ പാപക്കറ സി പി എമ്മിന് മേല്‍ കെട്ടിവച്ച് വേട്ടയാടരുത്. രാഷ്ട്രീയ മുതലെടുപ്പിനായി ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയെ വെറുതെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ് ബുക്കില്‍ കുറിച്ചു.

പിജയരാജന്റെ അനുയായികളായ ആകാശ്- ജിജോ തില്ലങ്കേരിമാരെ പി ജെ യെ ഇറക്കിത്തന്നെ ഒതുക്കാനുള്ള നീക്കങ്ങള്‍ സി പി എം നടത്തുമ്പോഴാണ് വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വെല്ലുവിളിയുമായി അവര്‍ രംഗത്തെത്തിയത്. സി പി എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും ആരു തള്ളിപ്പറഞ്ഞാലും തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്നും ആകാശ് തില്ലങ്കേരി പറഞ്ഞത്. അതിനെ പിന്നാലെയാണ് തങ്ങള്‍ കൊല്ലപ്പെട്ടേക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ജിജോ തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

പി ജയരാജനെ ഇറക്കിയാലൊന്നും തങ്ങള്‍ ഒതുങ്ങില്ലന്ന സന്ദേശമാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും സി പി എമ്മിന് നല്‍കുന്നത്. തില്ലങ്കേരിയിലെ സിപിഎം രക്തസാക്ഷി ബിജൂട്ടിയുടെ ബന്ധുവും കെ കെ ശൈലജയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ രാഗിന്ദിനെതിരെയാണ് ആകാശും കൂട്ടാളികളും നിരന്തരം ഫേസ്ബുക്ക് പോസ്റ്റിടുന്നത്. ആര്‍എസ്എസുകാരന്റെ കൊലപാതകക്കേസില്‍ പാര്‍ട്ടിക്കായി ജയിലില്‍ പോയ ആകാശിനെയും കുടുംബത്തേയും രാഗിന്ദ് ആക്ഷേപിക്കുന്നു എന്നാണ് ഇവര്‍ ഫേസ് ബൂക്ക് പോസ്റ്റില്‍ പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ