'പുരുഷനെ പോലെ തോന്നാൻ യേശു ക്രിസ്തു മുടി മുറിക്കണം'; വിവാദ പരാമർശം നടത്തിയ ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

പുരുഷനെ പോലെ തോന്നാൻ യേശു ക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ട്രാൻസ് ഇൻഫ്ലുവൻസർക്ക് മൂന്ന് വർഷം തടവ്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽ ശിക്ഷയ്ക്ക് പുറമെ, 10,00,00,000 ഐഡിആർ (5,30,27,300 ഇന്ത്യന്‍ രൂപ) പിഴയായി അടക്കാനും കോടതി വിധിച്ചു. ഇന്തോനേഷ്യൻ നഗരമായ മേദാനിലെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.

ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻ റാതു താലിസയെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിലാണ് റാതു താലിസ വിവാദ പരാമർശം നടത്തിയത്. യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ തോന്നാൻ യേശു മുടി മുറിക്കണം എന്നായിരുന്നു റാതു നടത്തിയ പ്രസ്താവന. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ക്രിസ്തുമതത്തിനെതിരായ വിദ്വേഷം പ്രചരിപ്പിച്ചതിതിന് പൊലീസ് ഇവർക്കെതിരെ കേസെടുത്തു.

ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ. 2024 ഒക്ടോബർ 2-ന്, ഒരു ടിക് ടോക്ക് കാഴ്ചക്കാരൻ റാതു താലിസയോട് പുരുഷനെപ്പോലെ മുടി മുറിക്കാൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് റാതു താലിസ ലൈവ് സ്ട്രീം ചെയ്തത്. യേശുക്രിസ്തുവിന്‍റെ ഒരു ചിത്രവും റാതു താലിസ കയ്യിൽ കരുതിയിരുന്നു.

സ്ട്രീമിങ്ങിനിടയിൽ ആ ചിത്രത്തിലേക്ക് ചൂണ്ടി നിങ്ങൾ ഒരു സ്ത്രീയെ പോലെ ആകരുത് അവന്‍റെ അച്ഛനെ പോലെ ആകാൻ മുടി മുറിക്കണം എന്ന് പറയുകയായിരുന്നു. പിന്നാലെ 2024 ഒക്ടോബർ 4 ന് അഞ്ചിന് ക്രിസ്ത്യൻ ഗ്രൂപ്പുകൾ മതനിന്ദ നടത്തിയതിന് റാതുവിനെതിരെ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. റാതു താലിസയുടെ പരാമർശങ്ങൾ പൊതു ക്രമവും, മതസൗഹാർദ്ദവും തടസ്സപ്പെടുത്തിയെന്ന് കോടതി വ്യക്തമാക്കിയയായിരുന്നു ശിക്ഷാവിധി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം