വി. പി സാനു പ്രതീക്ഷയാണ്; ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ'; കുഞ്ഞാലിക്കുട്ടിക്കെതിരെ മുന്‍ കെ.എസ്.യു. നേതാവ്

മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുന്‍ കെ എസ് യു നേതാവായ ജസ്ല മാടശ്ശേരി രംഗത്ത് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി വിപി സാനുവിനെ പിന്തുണച്ചാണ് ജസ്ല തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്, പിന്നാലെ ജസ്ലയെ എതിര്‍ത്തും അനുകൂലിച്ചും ഒട്ടേറെ പേര്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട.

“വിപി സാനു പ്രതീക്ഷയാണ്. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ.ആവട്ടെ. കാലാകാലവും. മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്. ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും. കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല. കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട്. മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് നോട്ടയെ ശരണം പ്രാപിച്ചു. ഇത്തവണ തീരുമാനം ഞാനും എന്റെ കൂട്ടുകാരും തിരുത്തുന്നു. ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുവതകള്‍ കടന്ന് വരട്ടെ. ഒപ്പം മാറ്റവും. മലപ്പുറത്ത് എല്‍ഡിഎഫിനൊപ്പം. കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. തോല്‍വിയായാലും വിജയമായാലും മാറ്റത്തിലേക്കൊരു ചുവടാവാന്‍ വി.പി സാനുവിന് കഴിയട്ടെ. മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ. ഭൂരിപക്ഷം കുറക്കാനെങ്കിലും…ആവും..ഒരു മാറ്റത്തിന്റെ തലമുറ കൂടെയുണ്ടെന്നും ജസ്ല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/jazlabeenu.madasseri/posts/2232454913681022

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്