'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയെ പിന്തുണച്ച് ആര്‍എസ്എസിന്റെ സാംസ്‌കാരിക സംഘടന. നിസാരവും ബാലിശവുമായ തടസവാദങ്ങള്‍ ഉന്നയിച്ച് സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് തെറ്റാണെന്ന് തപസ്യ കലാ സാഹിത്യ വേദി വ്യക്തമാക്കി.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ പ്രദര്‍ശനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് സിബിഎഫ്സി പിന്മാറണമെന്ന് തപസ്യ കേന്ദ്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

സിനിമയായാലും സാഹിത്യമായാലും അവയുടെ ശീര്‍ഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. പുരാണകഥാപാത്രങ്ങളുടെ പേരുകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കിടരുത് എന്ന് തീരുമാനിക്കാനാവില്ല. ഭാരതത്തില്‍ ജാതിമത ഭേദമന്യെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. ഇപ്പോള്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണം.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കണ്ട് പ്രദര്‍ശനാനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്ത കേരളത്തിലെ റീജ്യണല്‍ അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനത്തെ അവഗണിച്ചാണ് ബോര്‍ഡ് ചെയര്‍മാന്‍ പേര് മാറ്റിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന നിലപാടെടുത്തത്. പ്രശ്നം പരിഹരിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം പുനഃപരിശോധന നടത്തിയ റിവിഷന്‍ കമ്മിറ്റിയും പേര് മാറ്റണമെന്ന നിലപാട് തന്നെ എടുത്തത് ഖേദകരമാണ്.

ചിത്രത്തിന്റെ പേരു മാറ്റാതെ തന്നെ പ്രദര്‍ശനാനുമതി നല്‍കി, സെന്‍സര്‍ ബോര്‍ഡ് അതിന്റെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ സിബിഎഫ്സി ചെയര്‍മാന് സന്ദേശമയച്ചു.

Latest Stories

'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

'പലസ്‌തീനെ രാജ്യമായി അംഗീകരിക്കും'; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

ഗോവിന്ദച്ചാമി പിടിയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും; പൊലീസ് വീട് വളഞ്ഞപ്പോൾ കിണറ്റിലേക്ക് ചാടി ഒളിച്ചു

‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം, നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകും'; പി ജെ കുര്യൻ

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായെന്ന് സ്ഥിരീകരണം

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്