ജനകീയ ഹോട്ടലുകാര്‍ സമരം നടത്തിയത് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ല; 13 മാസത്തെ സബ്‌സിഡി പണം ലഭിക്കാനുണ്ടെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരത്തെ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. പതിമൂന്ന് മാസത്തെ സബ്‌സിഡി പണം ലഭിക്കാനുണ്ട്. സമരം നടത്തിയത് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ലെന്ന് മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പണം ലഭിക്കാത്തതിനാലാണ് സമരം നടത്തിയതെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനങ്ങളില്‍ നിന്നും പിരിവെടുത്താണ് തിരുവനന്തപുരത്തേക്ക് പോയത്. സമരത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നതായും ഇവര്‍ അറിയിച്ചു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പണം അവരില്‍ നിന്ന് ലഭിക്കില്ലേ എന്ന് ചോദിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇപി ജയരാജന്റെ വാക്കുകള്‍ വിഷമം ഉണ്ടാക്കിയതായും വ്യക്തമാക്കി.

ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരത്തിന് പിന്നില്‍ യുഡിഎഫും ബിജെപിയുമാണെന്നും ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്നും ഇപി ജയരാജന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരത്തെ കുറിച്ച് പ്രതികരിച്ചത്. എല്ലാ പണവും ഒരുമിച്ച് കൊടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ച് ഇപി കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നുവെന്നും ആരോപിച്ചിരുന്നു.

Latest Stories

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്