ആര്‍.എസ്.എസ്. ബന്ധം തുണച്ചില്ല; ജേക്കബ് തോമസിന് വി.ആര്‍.എസ്. നല്‍കേണ്ടെന്നു കേന്ദ്രം

ഡി.ജി.പി. ജേക്കബ് തോമസിനു സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) അനുവദിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു കേന്ദ്രനിര്‍ദേശം. വി.ആര്‍.എസ്. ആവശ്യപ്പെട്ടു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേ, കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ തീരുമാനം ജേക്കബ് തോമസിനു തിരിച്ചടിയായി. കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിക്കും.

വി.ആര്‍.എസ്. ആവശ്യപ്പെട്ടു ജേക്കബ് തോമസ് നേരത്തേ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി, വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിനു മറുപടിയായാണ് വി.ആര്‍.എസ്. അനുവദിക്കേണ്ടെന്നു കേന്ദ്രം നിര്‍ദേശിച്ചത്. സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്പെന്‍ഷനിലാണ്. അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അടുത്തിടെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

ഇതിനിടെയാണ് അദ്ദേഹം വി.ആര്‍.എസ്. ആവശ്യവുമായി മുന്നോട്ടുപോയത്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം, സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആത്മകഥ, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉയര്‍ന്ന അഴിമതിയാരോപണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു തുടര്‍ച്ചയായ സസ്പെന്‍ഷന്‍. ജേക്കബ് തോമസിന് അനുകൂലമായ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

ട്രിബ്യൂണല്‍ ഉത്തരവിനു ശേഷവും ജേക്കബ് തോമസ് സംഘപരിവാര്‍ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച് വിവാദ നായകനായി തുടര്‍ന്നു. ഇതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണു വി.ആര്‍.എസിനു ശ്രമിച്ചത്.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു