'ഹരിത'ക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകുമോ?; മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്, നിർണായക തീരുമാനമുണ്ടാകും

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. എം.എസ്.എഫ്- ഹരിത തർക്കത്തിൽ വിവാദം ഇനിയും അവസാനിക്കാത്തതിനാൽ ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. രാവിലെ 10 മണിക്ക് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം. വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം  തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.

എം.എസ്.എഫ്- ഹരിത വിവാദം അവസാനിച്ചെന്നും ഇരു വിഭാഗത്തിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തതെന്നുമാണ് ലീഗ് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഹരിത- എം.എസ്.എഫ് തർക്കത്തിൽ പാർട്ടി തീരുമാനത്തിനെതിരെ എം.എസ്.എഫ് ദേശിയ വൈസ് പ്രസിഡന്റും മുൻ ഹരിത ഭാരവാഹിയുമായ ഫാത്തിമ തഹ്‌ലിയ പരസ്യ പ്രതികരണം നടത്തി. ഈ സാഹചര്യം ഗൗരവമായാണ് നേതൃത്വം കാണുന്നത്. ഇന്നത്തെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും.

ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മുസ്‌ലിം ലീഗ് രൂപീകരിച്ച പത്തംഗ സമിതി സമർപ്പിച്ച ഭാവിപ്രവർത്തന നയരേഖയിലും വിശദമായ ചർച്ച നടക്കും. കമ്മിറ്റി മുന്നോട്ടു വെയിക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാന നേതൃത്വം നേരിട്ട് സംവദിക്കണമെന്നും സമിതി നിർദേശിക്കുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.മുനീര്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക