'ഫർസാനയോട് സ്നേഹമായിരുന്നില്ല പകരം പകയായിരുന്നു'; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ

നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. താൻ കൊലപ്പെടുത്തിയ പെൺസുഹൃത്ത് ഫർസാനയോട് സ്നേഹമായിരുന്നില്ലെന്നും പകരം പകയായിരുന്നുവെന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. പണയംവെക്കാൻ നൽകിയ മാല തിരികെ ചോദിച്ചത് ദേഷ്യത്തിനിടയാക്കിയെന്നും അഫാൻ പറഞ്ഞു.

പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാ നെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.

മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷമാണ് ആഫാൻ ഫര്‍സാനയെ കൊലപ്പെടുത്തുന്നത്. അമ്മ ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ