തരൂര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന സൂചന കിട്ടി, അതോടെ കേരളത്തിലെകോണ്‍ഗ്രസ് തകരുമെന്നും ഹൈക്കമാന്‍ഡ് ഭയന്നു, വിശ്വപൗരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും

കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയില്ലങ്കില്‍ താന്‍ സ്വന്തം നിലക്ക് മുന്നോട്ട് പോകുമെന്ന സന്ദേശം ശശി തരൂര്‍ ഹൈക്കമാന്‍ഡിന് നല്‍കിയതാണ് അദ്ദേഹത്തെ പ്രവര്‍ത്തക സമതിയില്‍ ഉള്‍പ്പെടുത്താനും ദേശീയ തലത്തില്‍ പ്രധാന്യം നല്‍കാനും കാരണമായതെന്ന് സൂചനകള്‍. തരൂര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിപ്പോയാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസിലാക്കിയിരുന്നു. മുസ്‌ളീം ലീഗും കേരളാ കോണ്‍ഗ്രസിലെ മാണി വിഭാഗവും തരൂരിനൊപ്പം കൈകോര്‍ക്കുകയും ചെയ്യും. അതോടെ കേരളത്തിലെ യു ഡി എഫും ഇല്ലാതാകും. ഇത് മനസിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തില്‍ തരൂരിനെ വിട്ട് ഒരു കളിക്കും നില്‍ക്കേണ്ട എന്ന തിരുമാനിക്കുകയായിരുന്നു.

ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എ കെ ആന്റെണിയും ഇതേ സന്ദേശം തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയത്. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ജനകീയ നേതാക്കള്‍ ഇല്ലന്നും ആ വിടവ് നികത്താന്‍ തരൂരിനെ മാത്രമേ സാധിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് തിരിച്ചറിയുകയും ചെയ്തു.

പിണറായി വിജയനെയും സി പിഎമ്മിനെയും നേരിടാനുള്ള കഴിവ് നിലവിലെ പ്രതിപക്ഷത്തിനല്ലന്ന് വ്യക്തമായി കഴിഞ്ഞു. ഒരു വേള മൂന്നാം തവണയും സി പി എം ഭരണം ആവര്‍ത്തിച്ചാലും അത്ഭുതമില്ലന്നായിരുന്നു ഹൈക്കമാന്‍ഡിന് കിട്ടിയ റിപ്പോര്‍ട്ട്. വി ഡി സതീശന്റെ നേതൃത്വത്തിലുളള പ്രതിപക്ഷം തികഞ്ഞ പരാജയമാണെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള അടക്കം പറച്ചില്‍. അത് കൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ നേതൃത്വവുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസും യുഡി എഫും പാട്ടും പാടി തോല്‍ക്കുമെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയ റിപ്പോര്‍ട്ട്. അതേ സമയം തരൂരിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയില്‍ യു ഡി എഫിന് 120 സീറ്റുവരെ ലഭിക്കാമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.

ശശി തരൂരിനെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലന്നും ചെറുപ്പക്കാരുടെ പിന്തുണ തരൂരിനാണെന്നും മനസിലായപ്പോള്‍ പിന്നെ തരൂരിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ