'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവന്‍. ഹീനമായ പ്രവർത്തിയാണ് കോൺഗ്രസ്‌ ചെയ്യുന്നതെന്ന് പറഞ്ഞ എ വിജയരാഘവന്‍ വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരനാണെന്നും കുറ്റപ്പെടുത്തി. അതേസമയം നാളെ വഴിക്കടവ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോൺഗ്രസ്‌ ഇന്നലെ നടത്തിയത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ആശുപത്രിയുടെ റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. മരണവീടിന്റെ സമീപത്തെ മതിലിൽ ഇന്നലെ രാത്രി സ്ഥാനാർഥിയുടെ ചിഹ്നം പതിക്കുകയായിരുന്നു. കോൺഗ്രസ്‌ ശ്രമിക്കുന്നത് രക്തസാക്ഷിയെ കിട്ടുമോ എന്നാണെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത് ആയുധമാക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ഈ നിലയില്‍ വന്യജീവി പ്രശ്‌നം ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ