'പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ'; മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ എന്നും റെസ്പോൺസബിൾ മാറ്ററല്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി.

ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Latest Stories

'അമ്മ'യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

ജോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം: ജോസ് കെ മാണി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു, ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു: മീര വാസുദേവൻ

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും വൈകുന്ന പാർട്ടി: കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ

'കെ സി വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല'; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്ററുകൾ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ

'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും; വില 400 രൂപ