എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് കല്ല്, മനഃപൂര്‍വം വെച്ചതെന്ന് സംശയം

എറണാകുളത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പൊന്നുരുന്നിയിലാണ് ഇന്ന് പുലര്‍ച്ചെ പാളത്തില്‍ കല്ല് കണ്ടെത്തിയത്. കല്ല് മനഃപൂര്‍വം പാളത്തില്‍ കൊണ്ടു വച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഇതു വഴി ചരക്ക് ട്രെയിന്‍ കടന്നുപോയപ്പോഴാണ് വലിയ കല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തിയാണ് കല്ല് നീക്കം ചെയ്തത്.

ഈ അടുത്തായി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ പാളം തെറ്റുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് അടുത്ത് ഫെബ്രുവരി 12 നാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റി അപകടം ഉണ്ടായത്. മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം അന്ന് തടസ്സപ്പെട്ടിരുന്നു.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം