കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാ സ്വപ്‌നം മാത്രം : എം. എ ബേബി

കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണെന്ന് ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി .കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേയെന്നും എം എ ബേബി പരിഹസിച്ചു.

ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്‍കി വാങ്ങി കൂട്ടിയാണെന്നും ബേബി കുറ്റപ്പെടുത്തി. അതേ സമയം മുന്‍ മന്ത്രി കെ കെ ശൈലജ മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി അനുമതി ഇല്ലാത്തതുകൊണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല

ആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് പുതിയ രണ്ട് കപ്പലുകള്‍ വാഗ്ദാനം ചെയ്ത് അമിത് ഷാ

ആഴക്കടല്‍ മത്സ്യബന്ധനാവശ്യത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സഹകരണവകുപ്പ് മന്ത്രികൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനുള്ള പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദര്‍ശിക്കേ, അമിത്ഷാ മത്സ്യഫെഡിന് നിര്‍ദേശം നല്‍കി. മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന വലനിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേയാണ് അമിത്ഷാ ചില പദ്ധതിനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയത്. പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജനയില്‍ പെടുത്തി ഒന്നരക്കോടി വിലവരുന്ന പത്ത് മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു.

അതിലും വലിയ, മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള കപ്പലുകള്‍ വാങ്ങാനുള്ള പദ്ധതിനിര്‍ദേശം നല്‍കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍സിഡിസി അനുവദിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കുമെന്നും അമിത് ഷാ അറിയിച്ചു.

മത്സ്യഫെഡിന്റെ ഫാമുകളില്‍ ടൂറിസം വികസനത്തിനുള്ള പദ്ധതിയിലും അമിത് ഷാ താല്‍പര്യം പ്രകടിപ്പിച്ചു. മുട്ടത്തറയിലുള്ളതുപോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ