ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി; ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയെന്ന വാദം തെറ്റെന്ന് കെ സുരേന്ദ്രന്‍

ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്നും 2016 ല്‍ തന്നെ പരസ്യമായി ബിജെപിയെ തള്ളിപ്പറഞ്ഞ് പുറത്ത് പോയ ആളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പുറത്ത് നിന്നും ബിജെപിയിലേക്ക് വരുന്നവര്‍ക്ക് പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. എന്നാല്‍ പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കാര്യമായ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിയായി. അനില്‍ ആന്റണി രണ്ട് മാസത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അലി അക്ബറെയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമാക്കിയിരുന്നു. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയെന്ന വാദം തെറ്റാണ്. കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന അധ്യക്ഷന് അതില്‍ പങ്കില്ല. താന്‍ അധ്യക്ഷനായ ശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം നല്‍കിയെന്നും ആരേയും അവഗണിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

പിപി മുകുന്ദനെ തന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്ന് മാധ്യമങ്ങള്‍ പറയുന്നത് യാഥാര്‍ത്ഥ്യമല്ല. പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും പോകുമ്പോള്‍ താന്‍ യുവമോര്‍ച്ച നേതാവ് മാത്രമായിരുന്നു. ആരെയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ലെന്നും അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്