കാനത്തിന് എതിരെ ഇസ്മയില്‍; ദേശീയ സെക്രട്ടറിക്ക് എതിരായ പരാമര്‍ശം സി.പി.ഐയില്‍ പോര് മുറുകുന്നു

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സംസ്ഥാന സിപിഐയില്‍ പോര് ആരംഭിച്ചു. ദേശീയ സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് കാനത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില സംസ്ഥാന നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാന പൊലീസിലെ ആര്‍എസ്എസ് ബന്ധം, സ്ത്രീ സുരക്ഷാ എന്നീ വിഷയങ്ങളില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവും, ദേശീയ സമിതി അംഗവുമായ ആനി രാജ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആനി രാജയുടെ പ്രസ്താവന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രടക്കം തള്ളിയപ്പോള്‍ ദേശീയ സെക്രട്ടറി ഡി രാജ ആനി രാജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ആനി രാജയെ ദേശീയ ജനറല്‍ സെക്രട്ടറി ന്യായീകരിച്ചതില്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഡാങ്കെയെ പോലും വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ എന്നും, ദേശീയ സെക്രട്ടറിയായാലും വിമര്‍ശനം നേരിടേണ്ടി വരുമെന്നും കാനം രാജേന്ദ്രന്‍ പരസ്യ നിലപാട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിച്ചത്. നേരത്തെ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

എന്നാല്‍ ദേശീയ സമിതിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ദേശീയ സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും, ഇത് ചോദ്യം ചെയ്താണ് താന്‍ കത്തു നല്‍കിയതെന്നും കാനം പറഞ്ഞിരുന്നു. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ലയെന്നും, ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.

ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം കാനത്തിനെതിരെ രംഗത്തെത്തി. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലടക്കമുള്ളവര്‍ അക്കാര്യത്തില്‍ കാനത്തിനെതിരെ പരസ്യ നിലപാട് എടുക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിലിരിക്കുന്ന നേതാവിന്റെ പ്രസ്താവനയില്‍ അന്വേഷണം പോലും നടത്താതെ സംസ്ഥാന സെക്രട്ടറി നിഷേധിക്കുന്ന സമീപനമാണ് കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

Latest Stories

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്