പത്താം ക്ലാസുകാരനെ പൊലീസ് വലിച്ചിഴച്ച സംഭവം; സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസമായിരുന്നു പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ പൊലീസ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ചത്. സമരം കാണാനെത്തിയ കുട്ടിയെ ആണ് പൊലീസ് വലിച്ചിഴച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തില്‍ റൂറല്‍ എസ്പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനുപിന്നാലെ റൂറല്‍ എസ്പി പേരാമ്പ്ര ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സമര ദിവസം വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിക്കുന്നു.

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് വാഹനത്തിനുള്ളില്‍വച്ചും പുറത്തും മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. അടുത്ത ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ