മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം; അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് 

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വാഹനത്തെ പിന്തുടര്‍ന്ന് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജന്‍ സ്‌കറിയയുടെ വാഹനം തടഞ്ഞ് നിറുത്തി മര്‍ദിക്കുകയായിരുന്നു. കാറിന് പുറത്തേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചു. ശരീരമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ട്.

മൂക്കിനാണ് സാരമായ പരിക്ക്. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. ഷാജനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

Latest Stories

തീമഴ പെയ്യുന്ന കാലം: കാലാവസ്ഥാ വ്യതിയാനവും നിർബന്ധിത കുടിയേറ്റവും – ഇന്ത്യയ്ക്ക് അടിയന്തരമായി ഒരു Heat Resilience Protocol വേണ്ടത് എന്തുകൊണ്ട്?

വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ച് രമേശ് ചെന്നിത്തലയും എം ലിജുവും; പരിപാടി ഒഴിവാക്കി സംഘാടകരും

ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അപകീര്‍ത്തി കേസില്‍ ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററുടെ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയ മനോരമയുടെ സമീപനം അപക്വമെന്ന് കോം ഇന്ത്യ

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്