നിരക്ക് വര്‍ദ്ധന അപര്യാപ്തം, കണ്‍സഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം: ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍

നിലവിലുള്ള യാത്രാ നിരക്ക് വര്‍ദ്ധന സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധന യുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ പ്രഖ്യാപിച്ച ഈ നിരക്ക് സ്വീകാര്യമല്ല. ബസ് യാത്രക്കാരില്‍ 70 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. സംഘടനാ ഭാരവാഹികളുമായി ആശയ വിനിമയം നടത്തി എന്താണ് അടുത്ത നടപടിയെന്ന് തീരുമാനിക്കും.

സമര പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ കഴിയില്ല. മറ്റ് സംഘടനകളുമായി ആശയ വിനിമയം നടത്തിയ ശേഷം തീരുമാനത്തില്‍ എത്തും. 72 രൂപ ഇന്ധന വിലയുള്ളപ്പോഴാണ് ജസ്റ്റിസ് രാമചന്ദ്രന്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ന് 98.52 രൂപയാണ് ഡീസല്‍ ലിറ്ററിന് വില. ഡീസല്‍ വിലയില്‍ 30 രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടും രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല’, ടി ഗോപിനാഥ് പറഞ്ഞു.

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ