'മകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം'; തിരുവല്ലയില്‍ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യ, കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് കുറിപ്പിൽ പറയുന്നു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ വീട്ടിൽനിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും ആത്മഹത്യ കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

വേങ്ങലിൽ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് കാർ കത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. നേരത്തെ ഇവരുടെ മരണത്തിൽ പൊലീസ് ആത്മഹത്യ സംശയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികയാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ