താന്‍ മോദി ഭക്തനാണ്, പിഴവുണ്ടായത് ശരിയായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവില്‍ പ്രതികരിച്ച് പള്ളിപ്പുറം ജയകുമാര്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷയിലുണ്ടായ പിഴവില്‍ പ്രതികരിച്ച് പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍. നരേന്ദ്ര മോദി പറഞ്ഞ വാക്യങ്ങള്‍ തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാത്തതാണ് പിഴവിന് കാരണമായതെന്ന് പള്ളിപ്പുറം ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഷങ്ങളായി താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നു. വന്ദേ ഭാരത് ഉദ്ഘാടന സമയത്തും താനാണ് പരിഭാഷ ചെയ്തിരുന്നത്. താനൊരു ഹിന്ദി അധ്യാപകനാണ്. പരിഭാഷാരംഗത്ത് വര്‍ഷങ്ങളുടെ പരിചയമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നുവെന്നും ജയകുമാര്‍ അറിയിച്ചു.

പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്നും ഓഫീസില്‍നിന്ന് വിവരം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതാണ് പിഴവിന് കാരണമായതെന്നും ജയകുമാര്‍ വ്യക്തമാക്കി. താന്‍ ഒരു ബിജെപി അനുഭാവിയാണെന്നും മോദിയുടെ ആരാധകനാണെന്നും ജയകുമാര്‍ അറിയിച്ചു.

തന്നെ പരിഭാഷയ്ക്കായി നിയോഗിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല. തനിക്ക് തെറ്റുപറ്റിയത് പ്രധാനമന്ത്രിയ്ക്ക് മനസ്സിലായി. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങുകയായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും