സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്നാണ് സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡും വിദ്യാര്‍ഥികളുടെ ഫീസും ആയിരുന്നു ഐഎച്ച്ആര്‍ഡിയുടെ പ്രധാന വരുമാന സ്രോതസുകള്‍.

എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്തുണ്ടായ ഗണ്യമായ കുറവുണ്ടായതാണ് ഐഎച്ച്ആര്‍ഡിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഐഎച്ച്ആര്‍ഡിയുടെ വരുമാനത്തിലും വലിയ ഇടിവുണ്ടായി. ഇതേ തുടര്‍ന്നാണ് സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 20 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് സ്വയം വിരമിയ്ക്കലിന് അപേക്ഷിക്കാം. എന്നാല്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരായവര്‍ക്കും, വിജിലന്‍സ് കേസ് ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ് വിആര്‍എസ് പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.

നിലവില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 87 സ്ഥാപനങ്ങളാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട വിഭാഗമാണ് ഐഎച്ച്ആര്‍ഡി. കഴിഞ്ഞവര്‍ഷം ഐഎച്ച്ആര്‍ഡിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിആര്‍എസ് നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിആര്‍എസ് അനുവദിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ