വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ കേടാവും, അപ്പവുമായി സില്‍വര്‍ ലൈനില്‍ തന്നെ പോകും: എം.വി ഗോവിന്ദന്‍

വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും. ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25 ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഏപ്രില്‍ 24ന് കൊച്ചിയില്‍ മോദിക്കായി വമ്പന്‍ റോഡ്ഷോയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. അവിടെ അദ്ദേഹം യുവാക്കളുമായി ആശയവിനിമയത്തില്‍ പങ്കെടുക്കും.

വന്ദേ ഭാരതില്‍ 16 ആധുനിക കോച്ചുകളാണുള്ളത്. തടസ്സമില്ലാത്ത സര്‍വീസ് ഉറപ്പാക്കാന്‍ കേരളത്തിന് രണ്ട് ആധുനിക ട്രെയിനുകള്‍ ലഭിച്ചേക്കും. കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ വളവുകളും തിരിവുകളും കണക്കിലെടുക്കുമ്പോള്‍, വന്ദേ ഭാരത് അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററായി പരിമിതപ്പെടുത്തും.

ഇന്ത്യന്‍ നിര്‍മ്മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്