നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിന് എതിരെ തിരിച്ചു വിടും: കെ. സുധാകരൻ

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരത്തിലേക്കും കേരളം മാത്രമല്ല ഇന്ത്യ ഒട്ടുക്കും പോകുമായിരുന്നു. അതിന് ഒരു പരിധി വരെ തടയിടാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് സുധാകരൻ പറഞ്ഞു.

എന്നാൽ കേന്ദ്രം മാത്രം ഇന്ധനനികുതി കുറച്ചാൽ വില കുറയില്ലെന്നും സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്നും സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറച്ചില്ല എങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും. അതിനാൽ ഉമ്മൻചാണ്ടി സർക്കാർ മുമ്പ് കാണിച്ച മാതൃക പിണറായി സർക്കാർ കാണിക്കണം എന്ന് സുധാകരൻ പറഞ്ഞു.

ഇന്ധനവില അനിയന്ത്രിതമായി വർദ്ധിക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കി നില്‍ക്കരുത്. കേന്ദ്രത്തെ പോലെ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം ഉണ്ട്. അതിനാൽ കേന്ദ്ര സർക്കാർ നികുതി കുറച്ചതു പോലെ അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഇടതു സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

എക്സൈസ് തീരുവ കുറച്ച് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്നാണ്. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിട്ട പരാജയവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ഈ നീക്കത്തിന് ആക്കം കൂട്ടി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ