'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

പി എം ശ്രീ വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പി എം ശ്രീ ദേശീയ നയമാണെന്നും നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കി എന്ന് പറഞ്ഞ സുരേഷ്‌ഗോപി ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രമാണെന്നും പറഞ്ഞു.

അതേസമയം പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതിനാല്‍ പദ്ധതി തുടരാന്‍ നിര്‍ബന്ധിതരാണെന്നാണ് ഇന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് മുന്‍ സര്‍ക്കാര്‍ കത്തയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ മന്ത്രിസഭാ പൊതുവിദ്യഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

എന്നാൽ മുൻ സർക്കാർ നിർത്തിവച്ച പിഎംശ്രീ സ്കൂൾ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സർക്കാരിൻ്റെ തീരുമാനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുൻ സർക്കാരിന് പിഎംശ്രീ സ്കൂൾ പദ്ധതിയിൽ ഫണ്ട് ലഭിച്ചതുകൊണ്ട് ഈ സർക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണെന്ന് പറഞ്ഞ വി ശിവൻകുട്ടി മുഖ്യമന്ത്രി എത്ര വിദഗ്ധമായാണ് വസ്തുതകൾ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി എന്നും പറഞ്ഞു.

Latest Stories

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി

സംസ്ഥാനത്ത് അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു