നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത്: ബിനോയ് വിശ്വം

കോണ്‍ഗ്രസിനെ വിമർശിച്ച് സിപിഐ എം.പി ബിനോയ് വിശ്വം. സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയത് എന്നാണ്. സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ് രാജ്യത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയത് എന്നാണ്. ഉദാരവൽക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങൾക്കും കാരണം. അതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ് പ്രസംഗങ്ങളില്‍ താന്‍ പരാമര്‍ശിച്ചത്. അത് മാധ്യമങ്ങള്‍ തെറ്റായി നല്‍കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക-ബിനോയ് വിശ്വം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപിയും ആര്‍എസ്എസും ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ ഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. നെഹ്‌റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്. നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. .

ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്. ഇവരെ പുറത്താക്കാന്‍ വേണ്ടി രാജ്യത്തെ സോഷ്യലിസ്റ്റുകള്‍ എല്ലാം ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിന് എതിരെ സിപിഐയില്‍ നിന്ന് ബിനോയ് വിശ്വത്തിന് വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിനോയ് വിശ്വം രംഗത്തെത്തിയത്.

Latest Stories

ജീവനെടുക്കുന്നു, അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്; പകരം വഴിപാടുകളില്‍ തുളസിയും തെച്ചിയും

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് യൂണിയനുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

IPL 2024: തത്ക്കാലം രോഹിതും ധവാനും വാർണറും സൈഡ് തരുക, ഈ റെക്കോഡും ഇനി കിംഗ് തന്നെ ഭരിക്കും; തകർപ്പൻ പ്രകടനത്തിന് പിന്നാലെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം