കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇവിടെ ചികിത്സ തേടുമായിരുന്നില്ലേ; മന്ത്രി സജി ചെറിയാന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിസിസി പ്രസിഡന്റ്

കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി ഇവിടെ ചികിത്സ തേടുമായിരുന്നല്ലോയെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊട്ടിഘോഷിക്കുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നില്ലെന്നതിനു തെളിവാണ്, സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നു സ്വകാര്യ ആശുപത്രിയില്‍ പോയില്ലായിരുന്നെങ്കില്‍ താന്‍ മരിക്കുമായിരുന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.

ആരോഗ്യമേഖലയില്‍ പ്രതിസന്ധിയുണ്ടെന്ന് ഒരു മന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രതിസന്ധികള്‍ ഓരോന്നായി തെളിവുകള്‍സഹിതം പുറത്തുവരികയാണ്.

ഡോ. ഹാരിസ് തിരുവന്തപുരം ഗവ. മെഡിക്കല്‍ കോളജിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് മറിച്ചായിരുന്നു. മുഖ്യമന്ത്രി ആ ഡോക്ടറെ ശാസിക്കാനും ഭീഷണിപ്പെടുത്താനുമാണു ശ്രമിച്ചത്. അതിനുശേഷമാണു കോട്ടയത്തു ദുരന്തമുണ്ടായത്.

അവിടെയും മന്ത്രിമാര്‍ സ്വീകരിച്ച നിലപാട് നമ്മള്‍ കണ്ടു. ബിന്ദു എന്ന വീട്ടമ്മ രണ്ടരമണിക്കൂറാണു മണ്ണിനടിയില്‍ കിടന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യരംഗത്തെ സുശക്തമാക്കാനുള്ള പരിശ്രമം നടന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ