കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താൻ സാധിക്കുമായിരുന്നുവെന്ന് വട്ടിയൂർക്കാവിൽ വിജയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
അന്ന് ന്യൂനപക്ഷ വോട്ടുകൾ എൻ ബ്ലോക്കായി എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാൽ, ശിവൻകുട്ടിക്ക് ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകൾ ലഭിച്ചിരുന്നതെങ്കിൽ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ ഇരിക്കുമായിരുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ബിജെപിക്കെതിരെ കേരളത്തിലും ദേശീയ തലത്തിലും ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസ് ആണെന്ന വസ്തുത ന്യൂനപക്ഷങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.