'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

സംസ്ഥാനത്ത് നിപ വീണ്ടും സജീവമായതോടെ ചർച്ചയായി കെ മുരളീധരന്റെ 2021ലെ പ്രസംഗം. 2021ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ചായിരുന്നു കെ മുരളീധരൻ പ്രസംഗിച്ചത്. എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്. കെ മുരളീധരൻ ആരോഗ്യമന്ത്രി ആയിരിക്കെ നിപ വീണ്ടും കേരളത്തിൽ വ്യാപിക്കുമ്പോൾ ചർച്ചയാവുകയാണ് 2021ലെ ആ പ്രസംഗം.

നിപ്പ പോലെ ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നുവെന്നും വവ്വാലാണത്രേ അതു പരത്തുന്നതെന്നും കെ മുരളീധരൻ അന്ന് പരിഹസിച്ചിരുന്നു. കെ. കരുണാകരനും എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ് എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

കെ മുരളീധരന്റെ 2021ലെ പ്രസംഗം

‘എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും എന്നാണ് 2021ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ച് മുരളീധരൻ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ. കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ്’ – ഇതായിരുന്നു മുരളീധരൻ്റെ പഴയ പ്രസംഗം.

അതേസമയം കെ മുരളീധരന്റെ അന്നത്തെ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണമെന്നും അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നുവെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും മുൻ ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും വീണ ജോർജ് പറഞ്ഞു.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ