ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും, ഇൻഡോ ക്യൂബൻ ട്രേഡ് കമ്മീഷണറും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറുമായ അഡ്വ കെ ജി അനിൽകുമാറിന്റെയും ഐ സി എൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സിഇഒ യുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
ചങ്ങനാശ്ശേരി ടി എസ് ഗോപകുമാറിന്റെയും, ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാർ ആണ് വധു. ഇന്നലെ രാവിലെ 6.00 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ലുലു കൺവെൻഷൻ സെന്റർ, ഹയാത്ത് റീജൻസി തൃശൂരിൽ വച്ച് നടന്ന വിവാഹാനന്തര ചടങ്ങുകളിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്‌കാരിക മേഖലയിൽ ഉള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.