'അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം'; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യമെന്നും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ജഗദീഷ് 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും പറഞ്ഞു.

തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം ഉണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. അതേസമയം പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്.

സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

Latest Stories

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും; ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചു : രമേശ് ചെന്നിത്തല

'മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നു, സംഘം സജീവമായത് കോവിഡിന് ശേഷം'; പൊലീസ്

'രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം'; കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ചെന്ന് രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്തു

ഉപ്പ് തവിട്ടുനിറമാകുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ തകർന്നുപോകുന്ന കച്ചിന്റെ ഉപ്പുസാമ്രാജ്യം

ഇവാങ്ക ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഐആർജിസിയുടെ പരിശീലനം നേടിയ ഭീകരൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട്