'പൂജക്ക് പോയത് ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ട്, പൂജ നടന്നത് എന്റെ വീട്ടിലല്ല'; ജയറാം

ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ടാണ് പൂജക്ക് പോയതെന്ന് നടൻ ജയറാം. പൂജ നടന്നത് തന്റെ വീട്ടിലല്ലെന്ന് ജയറാം പറഞ്ഞു. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ജയറാം രംഗത്തെത്തിയത്. നിർമാണത്തിന് ശേഷം ചെന്നൈയിൽ വെച്ച് പൂജ നടന്നുവെന്നും നടൻ ജയറാമും ഗായകൻ വീരമണിയും ചടങ്ങിൽ പങ്കെടുത്തുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും കട്ടിളപ്പടിയും നടയും വെച്ചായിരുന്നു പൂജയെന്നും ജയറാം പറഞ്ഞു. പൂജക്ക് ശേഷം ചിലഭാഗങ്ങൾ തന്റെ വീട്ടിലെത്തിച്ചുവെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. പണപ്പിരിവ് ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിവില്ലെന്നും ജയറാം പറഞ്ഞു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നും ജയറാം പറഞ്ഞു

അതേസമയം ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ- ജൂലൈ മാസങ്ങൾക്ക് ഇടയിലായിരുന്നു വാതിന്റെ നിർമാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സമർപ്പിക്കാൻ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതിൽ നിർമിക്കുകയായിരുന്നു.

ആന്ധ്രയിൽ തന്നെയായിരുന്നു വാതിലിന്റെ നിർമാണം. ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച ശേഷമാണ് സ്വർണം പൂശിയത്. തുടർന്ന് ചെന്നൈയിൽ തന്നെ വലിയ ചടങ്ങുകൾ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തനായ നടൻ ജയറാം പങ്കെടുക്കുന്നത്. ‘അയ്യപ്പന്റെ നടവാതിൽ സ്വർണത്തിൽ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുൻപ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ ശബരിമലയിലേക്ക് പുറപ്പെടും.

നാളെ അല്ലെങ്കിൽ മറ്റന്നാൾ ശബരിമലയിൽ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങൾ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുൻപിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാൻ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് ജയറാം വീഡിയോയിൽ പറയുന്നത്. വാതിലിന്റെ പൂജാ ചടങ്ങുകൾക്ക് ശേഷം ജയറാം പകർത്തിയ വീഡിയോയാണിത്. ഈ വാതിൽ ശബരിമലയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി