‘ആശമാരെ കാണാൻ പോയത് അവർ എന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്, ഇനിയും പോകാൻ തയാർ‘; സുരേഷ് ഗോപി

ആശ വർക്കർമാരുടെ സമരത്തിൽ താൻ പോയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ തയ്യാറാണെന്നും ആശ സമരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ആശാവർക്കർമാരെ താൻ കണ്ടത് ആത്മാർത്ഥതയോടെയാണെന്നും ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ആശാവർക്കർമാരുടെ വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനെ താൻ കുറ്റംപറയില്ലെന്നും ഇക്കാര്യത്തിൽ എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പറയാനുള്ളത് ജെപി നദ്ദ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ആശാവർക്കർമാരുടെ സമരം പരിഹരിക്കലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നതാണ്‌ താൻ നേരത്തെ തന്നെ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

എന്നാൽ താൻ പറഞ്ഞത് ദുർവാഖ്യാനം ചെയ്തു‌ എന്നും മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തിൽ താൻ ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. താൻ തൻ്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങൾ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം