സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ചിലർക്ക് പരിഭവം തോന്നുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എക്‌സിറ്റ് പോൾ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ല. ബിജെപി നിർണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ കലഹം അല്ലെ നടക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. ഭരണം കിട്ടുമെന്ന് തോന്നുമ്പോൾ ഇങ്ങനെ ആണെങ്കിൽ കിട്ടിയാൽ എന്തായിരിക്കുമെന്നും ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

‘രാജ്യം ഭരിക്കുന്ന പാർട്ടി അല്ലെ. ബിജെപി വന്നാൽ ഒരു പ്രശ്‌നവുമില്ല. ഒരു തിരുത്തൽ ശക്തിയായി ഉണ്ടാകുമല്ലോ. സതീശൻ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോൺഗ്രസിൽ ഹൈക്കമാൻഡ് ഇല്ലേ. പാണക്കാട് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നു’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ