'തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മൂഡില്ല, എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ'; എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മൂഡില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും കൂട്ടിച്ചേർത്തിച്ചു.

ഇത്തവണ മത്സരിക്കാൻ മൂടില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നുമാണ് കെ മുരളീധരന്റെ നിലപാട്. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.

ആകെ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരില്‍ പോസ്റ്ററുകള്‍ ഉണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. പയ്യന്നൂരും കല്യാശേരിയും മാത്രമില്ല. മറ്റെല്ലായിടത്തും ഇത്തരം പോസ്റ്ററുകള്‍ ഉണ്ട്. അത് സ്‌നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂട. ഏതായാലും താൻ ഇതൊന്നും അറിയുന്നില്ലെന്നും തനിക്ക് ഇതിലൊന്നും പങ്കുമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Latest Stories

ബജറ്റ് പാസായില്ല; യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്

മുട്ടിൽ മരം മുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു

പ്രോബ്ലം സോൾവ്ഡ്...! ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ്, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച നടത്തി

'റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി'; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും'; വി ഡി സതീശൻ

സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല'; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ

ആശ്വാസം! തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 6,320 രൂപ