ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

മോദിയാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം കാരണമാണ് താൻ ഈ പാർട്ടിയിലേക്ക് വന്നതെന്നും ഡോ. റോബിൻ രാധാകൃഷ്‍ണൻ. ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മാറ്റങ്ങൾ ആവശ്യമാണ് എന്നും റോബിൻ പറഞ്ഞു. വടകരയിൽ പാർട്ടി ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.

‘മോദിജിയാണ് എന്റെ പ്രചോദനം. മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിലേക്ക് വന്നത്. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കാണാനിടയായി. നിരവധി വികസനപദ്ധതികളാണ് അദ്ദേഹം കേരളത്തിനു വേണ്ടി നൽകിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾക്കായി നമ്മുടെ നാട് കാത്തിരിക്കുന്നുണ്ട്. ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മാറ്റങ്ങൾ ആവശ്യമാണ്. മാറണം, മാറിയിരിക്കും’ റോബിൻ രാധാകൃഷ്‍ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ ബിജെപി അംഗത്വമെടുത്തിരുന്നു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്‍ണൻ മത്സരിക്കുമെന്ന സൂചനകളും അന്ന് തന്നെ പുറത്തുവന്നിരുന്നു. പാർട്ടി പറഞ്ഞാൽ മൽസരിക്കും എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചിപോന്നത്. എന്നാൽ ഇതിനകം പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ പേരില്ലെങ്കിലും, പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ താരം സജീവമാണ്.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്