'മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല, വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോ​ഗം'; എംഎ ബേബി

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരണിന് ഇഡി സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോ​ഗമാണെന്ന് പറഞ്ഞ എംഎ ബേബി പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നുവെന്നും കുറ്റപ്പെടുത്തി.

യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തുവെന്നും എംഎ ബേബി കുറ്റപ്പെടുത്തി. മാധ്യമങ്ങൾ ചോദിച്ചപ്പോൾ രണ്ടുവർഷം മുമ്പ് അയച്ച നോട്ടീസിൽ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. അസംബന്ധം ആണ് ഇതെല്ലാം എന്ന് എനിക്കും മുഖ്യമന്ത്രിക്കും സംശയം ഇല്ല. ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമർശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.

മുഖ്യമന്ത്രി പ്രതികരിച്ചതോടെ എല്ലാറ്റിലും വ്യക്തത വന്നു എന്നാണ് പാർട്ടിയുടെ ബോധ്യം. വാർത്ത വരും മുമ്പ് സമൻസ് വിവരം പാർട്ടിക്ക് മുന്നിൽ ഉണ്ടോ എന്ന ചോദ്യത്തിന് പറഞ്ഞിടത്തോളം മതി എന്നും മറുപടി. അതേസമയം അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസ് നേതൃത്വം പരിശോധിച്ച് കർശന നടപടി എടുക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. എഫ്ഐആറിൽ ആർഎസ്എസിനെ ഒഴിവാക്കിയെന്ന കോൺഗ്രസ് വിമർശനം തള്ളിയാണ് ബേബി പ്രതികരിച്ചത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ