ദുബായിൽ ബിസിനസ് ഇല്ല, അന്തം കമ്മികളാണ് ഇതിനു പുറകിൽ: ഫിറോസ് കുന്നംപറമ്പിൽ

ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസില്ലെന്ന് അവകാശപ്പെട്ട് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് തുറന്നു പറയുമെന്നും അത് പറയാൻ ഒരു ഭയവുമില്ലെന്നും ഫിറോസ് പറഞ്ഞു. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പുറകിൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങൾക്ക്  ഫിറോസിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ:

“ഞാൻ ഏതോ റിസോർട്ടിൽ സുഖചികിത്സക്ക് പോയി എന്നാണ് പറഞ്ഞുണ്ടാക്കിയത്. സത്യത്തിൽ ഒരു ഉഴിച്ചിലിന് പോകണമെന്ന് ഞാൻ ഉദ്ദേശിച്ചതാണ്. കാരണം ഏകദേശം പത്ത് പതിനാല് ദിവസത്തെ തിരഞ്ഞെടുപ്പ് ജോലികൾ.നിങ്ങൾക്കറിയാം ഈ തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞാൽ പല ആളുകളും അവരുടെതായ ചികിത്സക്കും മറ്റും പോകും. ഇപ്പൊ എന്റെ എതിർ സ്ഥാനാർത്ഥി തന്നെ എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ചികിത്സയുടെ ഭാഗമായിട്ട് എവിടെയാണ്. നിങ്ങൾ കണ്ടല്ലോ അതിനി സുഖചികിത്സയാണോ മറ്റെന്തെങ്കിലും ചികിത്സയാണോ എന്നൊക്കെ അന്വേഷിക്കാൻ യുഡിഎഫിന്റെ ആളുകൾ നിൽക്കാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല. മലപ്പുറത്ത് പോയ വേളയിൽ അവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. ചൂടുള്ള കിഴി ഒക്കെ വച്ചു തന്നു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല.”

“എനിക്ക് ദുബൈയിൽ ബിസിനസുണ്ടെന്ന് പ്രചരിപ്പിക്കുന്നണ്ട്. ആരോ ഉണ്ടാക്കിയ പോസ്റ്ററിന്റെ പുറകെ പലരും ഇത് വിശ്വസിച്ചു. രണ്ട് പെർഫ്യൂമുകൾ എന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ട് മാത്രം അതിന്റെ ബ്രാൻഡ് അംബാസഡറായി നമ്മൾ അവരുടെ കൂടെ നിന്നതാണ്. ഇപ്പോ ആ പെർഫ്യൂമുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല. അന്ന് ആ  പെർഫ്യൂം ഇറങ്ങിയതിന്റെ ഭാഗമായി ഞാൻ സംസാരിച്ച വീഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പിന്നെ എന്റെ  കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ്സ് ചെയ്യാൻ ആരുടെയും അനുവാദം വേണ്ട, ചെയ്യാനും അറിയാം. അതു പറയാൻ പേടിയുമില്ല. എനിക്ക് ദുബൈയിൽ എന്നല്ല, ലോകത്തെവിടെയും ബിസിനസ്സില്ല. ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ എനിക്ക് ആരെയും പേടിയില്ല.”

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ