'അമ്മ അടിക്കാറുണ്ടായിരുന്നു'; മാതാപിതാക്കളുടെ കൂടെ പോകാൻ താത്പര്യമില്ലെന്ന് കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി മാതാപിതാക്കളുടെ കൂടെ പോകാൻ താത്പര്യം കാണിക്കുന്നില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയെ വിശദമായി കേട്ടുവെന്നും കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു.

അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നു. കുട്ടിയെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. ഇതിൽ മനംനൊന്താണ് വീട് വിട്ടിറങ്ങിയതെന്നും വീട്ടുകാരുടെ കൂടെ പോകണ്ട എന്ന നിലപാടിലാണ് കുട്ടിയുള്ളതെന്നും സിഡബ്ല്യുസി അറിയിച്ചു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിന് ശേഷം മാതാപിതാക്കളുടെ കൂടെ വിടണോയെന്ന് തീരുമാനിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ ചൊവ്വാഴ്ച രാവിലെയാണ് കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി