ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുള്ളതായി കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ പ്രതിയോടെപ്പം ഒന്നിലധികം സോണിയയുടെ വീട്ടില്‍ പോയിട്ടുണ്ട്. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്ത് ഒന്നിലധികം തവണ ചെല്ലുന്നു. ഇതില്‍ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ടെന്നും ബേബി പറഞ്ഞു.

പത്മകുമാറിന് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കില്ല. തെറ്റ് കണ്ടുപിടിക്കുന്നതില്‍ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാര്‍ ചെയ്ത കുറ്റം. ചുമതലയില്‍ ശ്രദ്ധ ചെലുത്താതുകൊണ്ട് അവിടെ ചില കുറ്റങ്ങളുണ്ടായി. ബോര്‍ഡ് ചെയര്‍മാനായിരിക്കെ എല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ചുമതലയില്‍ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവരെ ചെവിയില്‍ പിടിച്ച് പുറത്തു കളയും. ഇതിനു മുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എം. എ. ബേബി പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ