'ക്രോപ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു'; വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി സജി ചെറിയാൻ

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി സജി ചെറിയാൻ. നിറയെ ഭക്ഷണ വസ്തുക്കള്‍ നിരത്തിയിരിക്കുന്ന ഒരു ടേബിളില്‍ ഞാന്‍ ഭക്ഷണം കഴിക്കുന്ന ക്രോപ് ചെയ്ത ഒരു ചിത്രമാണ്‌ സിപിഎം വിരോധികൾ ഒരു കമ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും ക്രോപ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഇവിടെ പങ്കുവെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2024 ജനുവരി 10 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം നിര്‍വഹിച്ച കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണിതെന്നും സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ വിഭവങ്ങള്‍ ഉദ്ഘാടനത്തിനെത്തിയ അതിഥികൾക്കായി വിളമ്പുന്ന ഈ ചിത്രമാണ്‌ ചില കൂട്ടര്‍ മറ്റുള്ളവരെ ക്രോപ് ചെയ്ത് എന്നെ മാത്രം കാണുന്ന രീതിയിൽ കുറുക്കന്റെ കൗശലത്തോടെ പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

രാഷ്ട്രീയ എതിര്‍പ്പ് കാരണം നിലവാരത്തകര്‍ച്ചയുടെ അങ്ങേയറ്റത്തേക്ക് സിപിഐ(എം) വിരോധികള്‍ താഴുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. എന്റെ പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ്‌ ഇങ്ങനെയൊരു കുറിപ്പിന് കാരണം. മറുപടി എഴുതണം എന്ന് ആദ്യം കരുതിയതല്ലെങ്കിലും തങ്ങള്‍ എത്തിയ അധപതനത്തിന്റെ ആഴം ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് ബോധ്യം വന്നോട്ടെയെന്ന് കരുതിയാണ് ഈ കുറിപ്പ്. നിറയെ ഭക്ഷണ വസ്തുക്കള്‍ നിരത്തിയിരിക്കുന്ന ഒരു ടേബിളില്‍ ഞാന്‍ ഭക്ഷണം കഴിക്കുന്ന ക്രോപ് ചെയ്ത ഒരു ചിത്രമാണ്‌ ഒരു കമ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ക്രോപ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഞാന്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. 2024 ജനുവരി 10 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം നിര്‍വഹിച്ച കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണ്‌ ഇത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡാണ് നടത്തുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം സർക്കാർ തുടങ്ങുന്നത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ വിഭവങ്ങള്‍ ഉദ്ഘാടനത്തിനെത്തിയ അതിഥികൾക്കായി വിളമ്പുന്ന ഈ ചിത്രമാണ്‌ ചില കൂട്ടര്‍ മറ്റുള്ളവരെ ക്രോപ് ചെയ്ത് എന്നെ മാത്രം കാണുന്ന രീതിയിൽ കുറുക്കന്റെ കൗശലത്തോടെ പ്രചരിപ്പിക്കുന്നത്. ഈ സ്ഥാപനത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഓഖി ദുരന്തത്തില്‍ ദുരിതങ്ങള്‍ അനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളാണ് ഇവിടെ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും. അവർക്ക് തൊഴിൽ നൽകുക എന്നഉദ്ദേശവും ഈ സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. മിതമായ വിലയിൽ അതിഗംഭീരമായ ഭക്ഷണം, പ്രത്യേകിച്ചും മത്സ്യവിഭവങ്ങള്‍ നല്‍കുന്ന ഈ സ്ഥാപനത്തിന്റെ മാതൃകയില്‍ കേരളത്തില്‍ ഉടനീളം റെസ്റ്റോറന്റുകള്‍ ആരംഭിക്കാനുള്ള പദ്ധതി ഫിഷറീസ് വകുപ്പിനുണ്ട്. എന്തായാലും ഈ പ്രചരിപ്പിക്കുന്നവരെയും വിഴിഞ്ഞത്തുള്ള കേരള സീഫുഡ് കഫേയിലെക്ക് സ്വാഗതം ചെയ്യുകയാണ്. ചിത്രത്തില്‍ കാണുന്നതും അല്ലാത്തതുമായ ഒട്ടേറെ വിഭവങ്ങള്‍ മിതമായ വിലയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം