ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ്, പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍ എംപി. താന്‍ അച്ചടക്കമുള്ള ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. പാര്‍ട്ടിയിലെ നേതാക്കള്‍ ചേര്‍ന്നാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു.

സമിതിയിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല. അതിനാല്‍ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജെ ബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമാണ്. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചത് എന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സമിതി യോഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ പരിഹസിച്ചത്.

രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണെന്ന് പറഞ്ഞ ഷാനിമോള്‍ സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് തന്റെ സംസാരം അവസാനിപ്പിച്ചത്. വിഷയത്തില്‍ നേതാക്കളാരും പ്രതികരിച്ചിരുന്നില്ല.

രാജ്യസഭാ സീറ്റിലേയ്ക്ക് വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തര്‍ക്ക് നറുക്ക് വീഴുകയായിരുന്നു.രാജ്യസഭയിലെ എ കെ ആന്റണിയുടെ ഒഴിവിലേക്കാണ് ജെബി മേത്തര്‍ എത്തിയത്. നാല്‍പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഒരു മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായ രാജ്യസഭയില്‍ എത്തിയിരിക്കുന്നത്.

Latest Stories

'പരാതി വാങ്ങി മേശപ്പുറത്തിട്ടു, ഇവിടെ പരാതിപെട്ടിട്ട് കാര്യമില്ലെന്ന് പി ശശി പറഞ്ഞു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരത നേരിട്ട ദളിത് യുവതി ബിന്ദു

IPL 2025: ഐപിഎല്‍ കിരീടം ഞങ്ങള്‍ക്ക് തന്നെ, അവന്‍ ക്യാപ്റ്റനായുളളപ്പോള്‍ എന്ത് പേടിക്കാനാണ്, ഏത് ടീം വന്നാലും തോല്‍പ്പിച്ചുവിടും, ആവേശത്തോടെ ആരാധകര്‍

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി, രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ നിർദേശം

മീനാക്ഷി ആസ്റ്ററില്‍ ജോലി ചെയ്യുകയാണ്, സ്ഥിരവരുമാനം ഉള്ളത് അവള്‍ക്ക് മാത്രം: ദിലീപ്

തമിഴിലെ മോഹന്‍ലാല്‍ ഫാന്‍ ബോയ്‌സ്.. കോളിവുഡിലും 'തുടരും'; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും

ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍; പാര്‍ട്ടിക്ക് വിധേയനാകണമെന്ന് തിരുവഞ്ചൂരിന്റെ അന്ത്യശാസനം

പ്രശസ്തയാക്കിയ സിനിമ വിനയായി, തായ്‌ലാന്‍ഡിലേക്ക് പോകുന്നതിനിടെ അറസ്റ്റ്; ആരാണ് ഷെയ്ഖ് ഹസീനയായി വേഷമിട്ട നുസ്രത് ഫാരിയ?

ഈ പ്രായത്തിലും അതിരുകടക്കുന്ന പ്രണയരംഗം.. നായികമാര്‍ക്ക് മകളുടെ പ്രായമല്ലേ ഉള്ളൂ?; ചുംബന വിവാദത്തില്‍ കമല്‍ ഹാസന്‍, 'തഗ് ലൈഫ്' ട്രെയ്‌ലറിന് വിമര്‍ശനം

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഇന്ന് നാലു ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; മുന്നറിയപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം