'മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല'; പൗരത്വ നിയമത്തിനെതിരെ ലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യ മഹാശൃംഖല

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖല. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ലക്ഷങ്ങളാണ് മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത്. സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി.

“ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള മനുഷ്യശൃംഖലയില്‍ നിരവധി പ്രമുഖരും കണ്ണിചേര്‍ന്നിട്ടുണ്ട്. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബിയുമാണ് അണിചേര്‍ന്നിരിക്കുന്നത്. ആസാദി മുദ്രാവാക്യങ്ങളും പലയിടങ്ങളില്‍ ഉയര്‍ന്നു. എല്ലായിടങ്ങളിലും മനുഷ്യശൃംഖലയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ജനപങ്കാളിത്തം വ്യക്തമാക്കുന്നു.

വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു.

വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങള്‍ നടന്ന് വരികയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ. ടി എം തോമസ് ഐസക്, സി കെ നാണു, ജമീല പ്രകാശം, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ആര്‍ ബാലകൃഷ്ണപിള്ള, അഡ്വ. വര്‍ക്കല ബി രവികുമാര്‍, അഡ്വ. ആന്റണി രാജു, അഡ്വ. കെ പ്രകാശ് ബാബു, സി ദിവാകരന്‍ എംഎല്‍എ, അഡ്വ. എന്‍ രാജന്‍, വി ശശി, ജി ആര്‍ അനില്‍, വി സുധാകരന്‍, ചാരുപാറ രവി, വി സുരേന്ദ്രന്‍പിള്ള, അഡ്വ. ആര്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ കണ്ണികളാകും. കൊല്ലം ജില്ലയില്‍ ബിനോയ് വിശ്വം എംപി, കെ എന്‍ ബാലഗോപാല്‍, അഡ്വ. കെ രാജു, മുല്ലക്കര രത്‌നാകരന്‍, കെ ആര്‍ ചന്ദ്രമോഹനന്‍, ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പട്ടം ശ്രീകുമാര്‍, പി കെ മുരളീധരന്‍, സി കെ ഗോപി, പെരിനാട് വിജയന്‍, മേടയില്‍ ബാബു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ അണിചേര്‍ന്നു.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ