സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധന; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേർക്ക്, 2 മരണം

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേർക്ക് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കോവിഡ് ബാധിച്ച് കേരളത്തിൽ ഇന്നലെ രണ്ടു പേർ മരിച്ചു.

292 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. ഇന്നലെ രാജ്യത്താകെ 341 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയർന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 88ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്.

കർണാടകയിൽ ഒമ്പതുപേർക്കും ഗുജറാത്തിൽ മൂന്നുപേർക്കും ഡൽഹിയിൽ മൂന്നു പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിൻറെ ജെഎൻ1 ഉപവകഭേദം കേരളത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളിൽ വർധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയർന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടക്കുന്ന സ്ഥലമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിൻറെ വിശദീകരണം.രോഗലക്ഷണമുള്ളവരെ ഉൾപ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വർധനവാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതർ അറിയിക്കുന്നത്.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി